< Back
Kerala

Kerala
കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി, മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി
|1 Aug 2023 10:48 AM IST
മത്സ്യബന്ധനത്തിനുശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടം
കൊല്ലം: നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി. മത്സ്യബന്ധനത്തിനുശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടം. ലിറ്റി ലിജോയെന്ന ബോട്ടാണ് മുങ്ങിയത്. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കാര്യമായ പരിക്കുകളില്ല.
നീണ്ടകര ഹാര്‍ബറിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് ബോട്ട് അപ്രതീക്ഷിതമായി മുങ്ങിതാഴുകയായിരുന്നു. കരയോട് അടുത്ത പ്രദേശമായതിനാല്‍ ചിലര്‍ സ്വയം നീന്തി രക്ഷപ്പെട്ടു. മറ്റുള്ളവരെ തൊട്ടടുത്തുണ്ടായിരുന്ന മത്സ്യതൊഴിലാളികള്‍ ഫൈബര്‍ ബോട്ടുകളിലെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
Watch Video Report