< Back
Kerala
വൈപ്പിനിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി
Kerala

വൈപ്പിനിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി

Web Desk
|
1 Sept 2021 1:51 PM IST

ബോട്ടിലുണ്ടായിരുന്ന അൻപതോളം മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

വൈപ്പിനിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന അൻപതോളം മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മാസങ്ങൾക്ക് മുൻപ് കടലിൽ മുങ്ങിയ ബോട്ടിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ഇന്ന് പുലർച്ചെ കാളമുക്ക് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ സെന്‍റ് ആന്‍റണി എന്ന ബോട്ടാണ് പുതുവൈപ്പിന് മൂന്ന് കിലോമീറ്റർ പടിഞ്ഞാറു വെച്ച് കടലിൽ മുങ്ങിയത്. മുമ്പ് അപകടത്തിൽ പെട്ടു മുങ്ങിയ മറ്റൊരു ബോട്ടിൽ അടിവശം തട്ടിയാണ് അപകടം. ബോട്ടിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും രക്ഷപെടുത്തി. ഇന്നലെയും ഈ ഭാഗത്തു വെച്ച് ഒരു ബോട്ട് അപകടത്തിൽ പെട്ടിരുന്നു. കടലിൽ മുങ്ങുന്ന ബോട്ടുകൾ കരക്കെത്തിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.

Related Tags :
Similar Posts