< Back
Kerala
മൂവാറ്റുപുഴയില്‍ എക്സൈസ് ഉദ്യോഗസ്ഥനെ മർദിച്ച കേസില്‍ അഞ്ച് പേർ അറസ്റ്റില്‍
Kerala

മൂവാറ്റുപുഴയില്‍ എക്സൈസ് ഉദ്യോഗസ്ഥനെ മർദിച്ച കേസില്‍ അഞ്ച് പേർ അറസ്റ്റില്‍

Web Desk
|
19 Jan 2022 9:10 PM IST

മദ്യം പരിശോധിക്കാന്‍ ശ്രമിച്ചതിനെ തുടർന്നായിരുന്നു മർദനം

മൂവാറ്റുപുഴയില്‍ എക്സൈസ് ഉദ്യോഗസ്ഥനെ മർദിച്ച കേസില്‍ അഞ്ച് പേർ അറസ്റ്റിലായി. മൂവാറ്റുപുഴ സ്വദേശികളായ അനു, സിനോ മാത്യു, ജോമി, ജെറിന്‍ ജോർജ്, മനുമോഹന്‍ എന്നിവരാണ് പിടിയിലായത്.

വെള്ളൂർക്കുന്നം ഐടിആർ ജംഗ്ഷനിലായിരുന്നു സംഭവം. മൂവാറ്റുപുഴ എക്സൈസിലെ ജിഷ്ണു മനോജിനാണ് മർദനമേറ്റത്. മഫ്തിയിൽ പരിശോധനക്കായി എത്തിയ ജിഷ്ണു മനോജ് സംശയം തോന്നിയ ആളെ പരിശോധിക്കാന്‍ ശ്രമിച്ചതിനെ തുടർന്നായിരുന്നു മർദനം. അക്രമത്തിന് ശേഷം പ്രതികൾ വാഹനത്തിൽ കയറി രക്ഷപെടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Similar Posts