< Back
Kerala

Kerala
ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അഞ്ച് പേര്‍ അറസ്റ്റില്‍
|1 Aug 2025 8:10 PM IST
ഒന്‍പത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്
തിരുവനന്തപുരം: ഐഎസ്ആര്‍ഒ-യില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ തിരുവനന്തപുരത്ത് അഞ്ച് പേര്‍ അറസ്റ്റില്‍. കോലിയക്കോട് സ്വദേശിനിയില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.
സംഘം നിരവധി ആളുകളില്‍നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായും വിവരം. വ്യാജ സീലും നിയമന ഉത്തരവുകളും ഇവരില്‍നിന്ന് കണ്ടെടുത്തു. വെഞ്ഞാറമൂട് പോലീസ് ആണ് പ്രതികളെ പിടികൂടിയത്. ഇന്ന് വൈകിട്ടാണ് പ്രതികളെ പിടികൂടിയത്.