< Back
Kerala
Palakkad accident
Kerala

പാലക്കാട് കഞ്ചിക്കോട്ട് അഞ്ച് കാറുകൾ കൂട്ടിയിടിച്ച് അപകടം

Web Desk
|
28 April 2025 2:52 PM IST

പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് അഞ്ച് കാറുകൾ കൂട്ടിയിടിച്ച് അപകടം. രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. കഞ്ചിക്കോട് അഗ്നിശമന സേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ആരുടെയും പരിക്ക് ഗുരുതരമല്ല.

Updating...


Similar Posts