< Back
Kerala

Kerala
കോഴിക്കോട് കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തിയ അഞ്ചുകോടി രൂപ പിടികൂടി
|3 May 2025 4:37 PM IST
കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവർ കസ്റ്റഡിയിൽ
കോഴിക്കോട്: കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന അഞ്ചുകോടിയോളം രൂപ പിടികൂടി. കർണാടക സ്വദേശികൾ സഞ്ചരിച്ച കാറിൽ നിന്നാണ് തുക കണ്ടെത്തിയത്. കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മയക്കുമരുന്ന് പരിശോധനക്കായി പുറപ്പെട്ട പൊലീസ് സംഘമാണ് സംശയകരമായ സാഹചര്യത്തിൽ നിർത്തിയിട്ട വാഹനം പരിശോധിച്ചത്. ആറ് രഹസ്യ അറകളിലായാണ് പണം ഒളിപ്പിച്ചിരുന്നത്. പ്രതികൾ ആർക്കു വേണ്ടിയാണ് പണം എത്തിച്ചതെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.