< Back
Kerala
Five fever deaths in the state today
Kerala

സംസ്ഥാനത്ത് ഇന്ന് അഞ്ച് പനിമരണം; ഒരാൾക്ക് എലിപ്പനിയെന്ന് സ്ഥിരീകരണം

Web Desk
|
7 July 2023 8:46 PM IST

298 പേർ ഇന്ന് ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് അഞ്ച് പേർ മരിച്ചു. നാല് പേരുടെ മരണം ഡെങ്കി ലക്ഷണങ്ങളോടെയായിരുന്നു. ഒരാളുടെ മരണം എലിപ്പനി ബാധിച്ചെന്ന് സ്ഥിരീകരിച്ചു.

298 പേർ ഇന്ന് ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. 127 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ആകെ 11,418 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പനിബാധിതരുള്ള ജില്ല മലപ്പുറമാണ്. 2164 പേരാണ് ഇന്ന് മാത്രം പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.

updating

Similar Posts