< Back
Kerala

Kerala
ആലപ്പുഴയില്‍ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി 5 പേര്‍ക്ക് പരിക്ക്
|8 Nov 2022 4:24 PM IST
രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജിലും, ഒരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു
ആലപ്പുഴ: വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ഥികള്‍ റോഡില്‍ നില്‍ക്കവെയാണ് കാര്‍ ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. ദേശീയപാതയിൽ പുത്തൻചന്തയില്‍ നടന്ന സംഭവത്തില്‍ തുറവൂർ സംസ്‌കൃത കോളജ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വാഹനമോടിച്ചയാള്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ അനുമാനം. പരിക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കൽ കോളജിലും, ഒരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.