< Back
Kerala

Kerala
വര്‍ക്കലയില്‍ തീപ്പിടിത്തത്തില്‍ മരിച്ച അഞ്ചു പേരുടെ സംസ്കാരം ഇന്ന്
|12 March 2022 7:08 AM IST
ഉച്ചയോടെ അപകടം നടന്ന വീടിനോട് ചേർന്നുള്ള പുരയിടത്തിൽ ആയിരിക്കും സംസ്കാരം
വർക്കലയിൽ വീടിന് തീ പിടിച്ച് മരിച്ച അഞ്ച് പേരുടെ സംസ്കാരം ഇന്ന്. ഉച്ചയോടെ അപകടം നടന്ന വീടിനോട് ചേർന്നുള്ള പുരയിടത്തിൽ ആയിരിക്കും സംസ്കാരം. അഭിരാമിയുടെ പിതാവ് വിദേശത്തു നിന്ന് ഇന്നലെ രാത്രിയോടെയാണ് നാട്ടിൽ മടങ്ങിയെത്തിയത്. അഭിരാമിയുടെയും മകന്‍റെയും മൃതദേഹം വക്കത്തെ വീട്ടിലും ബാക്കി മൂന്ന് പേരുടെ മൃതദേഹം വർക്കലയിലും പൊതുദർശനത്തിന് വെക്കും.
അപകട കാരണം കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്. തീപ്പിടിത്തം നടന്നത് കഴിഞ ദിവസം പൊലീസ് പുനരാവിഷ്കരിച്ചിരുന്നു. ഷോർട് സർക്യൂട്ട് മൂലമാണ് തീപ്പിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിഹുലിന്‍റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ട് . വെന്‍റിലേറ്ററിൽ തുടരുകയാണെങ്കിലും മരുന്നുകളോട് നിഹുൽ പ്രതികരിക്കുന്നുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.