< Back
Kerala
കോഴിക്കോട് ബാലുശേരിയിൽ ജീപ്പ് കലുങ്കിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്
Kerala

കോഴിക്കോട് ബാലുശേരിയിൽ ജീപ്പ് കലുങ്കിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്

Web Desk
|
11 Jun 2023 8:44 AM IST

മൂന്നാറിൽ നിന്നും വിനോദയാത്രക്കായി എത്തിയ എട്ടംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്

കോഴിക്കോട്: ബാലുശ്ശേരി കരുമല വളവില്‍ നിയന്ത്രണം വിട്ട ജീപ്പ് കലുങ്കില്‍ ഇടിച്ച് അപകടം. അപകടത്തിൽ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മൂന്നാറിൽ നിന്നും വിനോദയാത്രക്കായി എത്തിയ എട്ടംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

Similar Posts