< Back
Kerala

Kerala
വടകരയിൽ ബൈക്കുകൾ മോഷ്ടിച്ച അഞ്ച് വിദ്യാർഥികൾ പിടിയിൽ
|13 March 2025 8:28 PM IST
ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് മോഷണം
കോഴിക്കോട്: വടകരയില്‍ മോഷ്ടിച്ച ബൈക്കുകളുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പിടിയില്‍. ആറ് ബൈക്കുകളുമായി അഞ്ച് വിദ്യാര്‍ഥികളാണ് പിടിയിലായത്. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ ഒൻപത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് പിടിയിലായത്.
വിവിധ ഇടങ്ങളില്‍ നിര്‍ത്തിയിടുന്ന ബൈക്കുകളാണ് ഇവർ മോഷ്ടിച്ചിരുന്നത്. ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് മോഷണമെന്നും ചില ബൈക്കുകളിൽ നിറം മാറ്റം വരുത്തിയെന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്കുകൾ രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ഇവർ ഉപയോഗിക്കുകയായിരുന്നു.