< Back
Kerala
അഞ്ച് തമിഴ്‌നാട് മന്ത്രിമാർ നാളെ മുല്ലപ്പെരിയാർ ഡാം സന്ദർശിക്കും
Kerala

അഞ്ച് തമിഴ്‌നാട് മന്ത്രിമാർ നാളെ മുല്ലപ്പെരിയാർ ഡാം സന്ദർശിക്കും

Web Desk
|
4 Nov 2021 5:40 PM IST

മുല്ലപ്പെരിയാർ ഡാമിലെ നിലവിലെ ജലനിരപ്പ് 138.60 അടിയാണ്. മഴയും നീരൊഴുക്കും കാര്യമായി കുറഞ്ഞിട്ടുണ്ട്.

തമിഴ്‌നാട്ടിലെ അഞ്ച് മന്ത്രിമാർ നാളെ മുല്ലപ്പെരിയാർ സന്ദർശിക്കും. തമിഴ്‌നാട് ജലവിഭവ മന്ത്രി തിരു ദുരൈ മുരുകൻ ഉൾപ്പടെയുള്ളവരാണ് നാളെ സന്ദർശനത്തിനെത്തുക.. മുല്ലപ്പെരിയാറിന്റെ നിലവിലെ സ്ഥിതി വിലയിരുത്താനാണ് സന്ദർശനം. മന്ത്രിതല ചർച്ചകളും നടത്തും.

നേരത്തെ തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ മാത്രമാണ് പങ്കെടുക്കുക എന്നായിരുന്നു വാർത്തകൾ. കുമളി ചെക്ക്‌പോസ്റ്റ് വഴിയാണ് മന്ത്രിമാരുടെ സംഘം കേരളത്തിലേക്ക് എത്തുക. അതിനു ശേഷം തേക്കടിയിൽ നിന്ന് ബോട്ടുമാർഗം മുല്ലപ്പെരിയാറിലേക്ക് പുറപ്പെടും.

അതേസമയം, മുല്ലപ്പെരിയാർ ഡാമിലെ നിലവിലെ ജലനിരപ്പ് 138.60 അടിയാണ്. നിലവിൽ മഴയും നീരൊഴുക്കും കാര്യമായി കുറഞ്ഞിട്ടുണ്ട്. എട്ട് ഷട്ടർ വഴി 3000 ത്തലേറെ ഘനയടി വെള്ളം പുറത്തേക്ക് ഒഴുകുന്നതാണ് ജലനിരപ്പ് കുറയാൻ സഹായിക്കുന്നത്.

Similar Posts