< Back
Kerala

Kerala
എയർ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി: കൊച്ചിയിലും കോഴിക്കോടും കണ്ണൂരിലും വിമാനങ്ങൾ റദ്ദാക്കി
|12 May 2024 7:55 AM IST
പല സർവീസുകളും ഏറെ വൈകിയാണ് പുറപ്പെട്ടത്
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് സമരം അവസാനിച്ചെങ്കിലും പ്രതിസന്ധി തീരുന്നില്ല. കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങിൽ നിന്നുള്ള വിവിധ സർവീസുകൾ റദ്ദാക്കി.
കൊച്ചിയിൽ നിന്നുള്ള 5 വിമാനങ്ങളാണ് റദ്ദാക്കിയത്. ബഹ്റൈൻ, ദമ്മാം, ഹൈദരാബാദ്, ബംഗളൂരു, കൊൽക്കത്ത വിമാനങ്ങളാണ് ഇന്നലെ രാത്രി റദ്ദാക്കിയത്. ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിലെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാലാണ് നടപടി.
കണ്ണൂരിൽ നിന്നുള്ള രണ്ടു വിമാനങ്ങൾ റദ്ദാക്കി. 6.45ന്റെ മസ്കത്ത്,7.45ന്റെ റിയാദ് വിമാനങ്ങളാണ് റദ്ദാക്കിയത്. കൂടാതെ ജിദ്ദ വിമാനം പുറപ്പെടാൻ വൈകുന്നുണ്ട്.
കോഴിക്കോട്ട് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ 2 വിമാനങ്ങൾ റദ്ദാക്കി. ജിദ്ദയിലേക്കും ദുബൈയിലേക്കും പോകേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. മറ്റു പല വിമാനങ്ങളും ഏറെ വൈകിയാണ് സർവീസ് നടത്തിയത്.