< Back
Kerala

Kerala
അപകടം വിളിച്ചുവരുത്തി പാതയോരങ്ങളിലെ ഫ്ലക്സ് ബോർഡുകൾ; അധികാരികൾ കണ്ണുതുറക്കണമെന്ന് ഹൈക്കോടതി
|24 Aug 2022 3:13 PM IST
ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തിയ സമ്മേളനത്തിന്‍റെ കൊടികള്‍ ഇപ്പോഴും നീക്കിയിട്ടില്ല.
കൊച്ചി: അനധിക്യത ഫ്ലക്സുകള്‍ നീക്കം ചെയ്യണമെന്ന കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. അപകടം സംഭവിച്ചതിന് ശേഷം നടപടിയെടുത്തിട്ട് കാര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊച്ചിയിലെ പാതയോരങ്ങളില്‍ ഇപ്പോഴും അപകടരമായ രീതിയിൽ പരസ്യബോര്‍ഡുകളുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തിയ സമ്മേളനത്തിന്‍റെ കൊടികള്‍ ഇപ്പോഴും നീക്കിയിട്ടില്ല.
കോടതി ഉത്തരവ് സർക്കാർ കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ പലയിടത്തും താൽക്കാലിക പുതിയ കൊടി മരങ്ങൾ വന്നിരുന്നു. ഇതൊക്കെ അധികാരികൾ കണ്ണു തുറന്നു കാണണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.