< Back
Kerala
ത‍ൃശൂരിൽ മിന്നൽ ​ഭക്ഷ്യ പരിശോധന; ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
Kerala

ത‍ൃശൂരിൽ മിന്നൽ ​ഭക്ഷ്യ പരിശോധന; ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

Web Desk
|
29 May 2024 10:56 AM IST

ഭക്ഷ്യവിഷബാധയേറ്റ് സ്ത്രീ മരിച്ചതിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

തൃശൂർ: തൃശൂർ കോർപ്പറേഷൻ പരിധിയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. 26 ഹോട്ടലുകളിൽ പരിശോധന നടത്തി. എട്ടിലധികം ഹോട്ടലുകളിൽ നിന്നും പഴയ ഭക്ഷണം പിടികൂടി.

തൃശ്ശൂർ പെരിഞ്ഞനത്തെ ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് സ്ത്രീ മരിച്ചത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി ഉസൈബ ഇന്നലെ പുലർച്ചെ ആണ് മരിച്ചത്. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വരുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കും. ഹോട്ടൽ ജീവനക്കാർ ഉൾപ്പെടെ 182 പേരാണ് ഭക്ഷ്യവിഷബാധ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്.

Similar Posts