< Back
Kerala
റേഷൻ മേഖലയിലെ പരിഷ്കരണം സമഗ്രമായ ചർച്ചകൾക്ക് ശേഷം മാത്രമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ
Kerala

റേഷൻ മേഖലയിലെ പരിഷ്കരണം സമഗ്രമായ ചർച്ചകൾക്ക് ശേഷം മാത്രമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ

Web Desk
|
14 March 2025 8:25 PM IST

റേഷൻ വ്യാപാരികളുമായി ചർച്ച നടത്തിയതിനു ശേഷം മാത്രമേ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയുള്ളു എന്ന് ജി.ആർ അനിൽ പറഞ്ഞു

തിരുവനന്തപുരം: റേഷൻ മേഖലയിലെ പരിഷ്കരണം സമഗ്രമായ ചർച്ചകൾക്ക് ശേഷം മാത്രമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. റേഷൻ വ്യാപാരികളുമായി ചർച്ച നടത്തിയതിനു ശേഷം മാത്രമേ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയുള്ളു എന്ന് ജി.ആർ അനിൽ പറഞ്ഞു. നിയമസഭാ സമ്മേളനത്തിനുശേഷം ഈ മേഖലയിലെ സംഘടനകളുമായി റിപ്പോർട്ടിന്മേൽ വിശദമായ ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

റേഷന്‍ മേഖലയില്‍ വലിയ രീതിയിലുള്ള പരിഷ്‌കാരങ്ങള്‍ വരുന്ന രീതിയിലായിരുന്നു മൂന്നംഗ വിദഗ്ധസമിതി മന്ത്രി ജി.ആര്‍ അനിലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 14,000 റേഷന്‍ കടകളുടെ എണ്ണം 10,000 ആയി കുറയ്ക്കണം, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന അരിയുടെ വില നാല് രൂപയില്‍ നിന്ന് ആറ് രൂപയാക്കണം തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു മൂന്നംഗ വിദഗ്ധസമിതി മന്ത്രിക്ക് സമർപ്പിച്ചത്.

Similar Posts