< Back
Kerala

Kerala
ചന്തയിൽ നിന്ന് മീൻ വാങ്ങിക്കഴിച്ച കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യ വിഷബാധ
|8 May 2022 7:51 AM IST
തിരുവനന്തപുരം കല്ലറയിലാണ് സംഭവം
തിരുവനന്തപുരം: കല്ലറയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യ വിഷബാധ.കല്ലറയിലെ പഴയ ചന്തയിൽ നിന്ന് മീൻ വാങ്ങി കഴിച്ച തുമ്പോട് സ്വദേശി ബിജുവിനും കുടുംബത്തിനുമാണ് ഭക്ഷ്യവിഷബാധയേറ്റത്. നാല് പേരും ആശുപത്രിയിൽ ചികിത്സതേടി.
പഴയചന്തയിലെ കടയിൽ നിന്ന് മീൻ വാങ്ങിയ മറ്റൊരാൾക്ക് മീനിൽ നിന്ന് പുഴുവിനെ കിട്ടിയതായും പരാതിയുണ്ട്. കലക്ട്രേറ്റിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.