< Back
Kerala

Kerala
കോട്ടയത്ത് നഴ്സിങ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ
|10 Jan 2023 12:12 PM IST
അറുപതോളം വിദ്യര്‍ഥികള്‍ക്ക് വിഷബാധയേറ്റു, ആശുപത്രി കാൻറീനിൽ നിന്ന് നൽകിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം
കോട്ടയം: മാങ്ങാനത്തുള്ള മന്ദിരം ആശുപത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. അറുപതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ആശുപത്രി കാൻറീനിൽ നിന്ന് നൽകിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം സംശയം. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി കാൻറീൻ അടപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.