< Back
Kerala
Food poisoning in special school children; Hotel shut
Kerala

സ്‌പെഷ്യൽ സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ പൂട്ടിച്ചു

Web Desk
|
28 Nov 2024 5:26 PM IST

കോമ്പാറ ജംഗ്ഷനിലെ വില്ലീസ് കിച്ചൺ എന്ന ഹോട്ടലാണ് അടപ്പിച്ചത്

കൊച്ചി: കൊച്ചിയിൽ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിൽ ഭക്ഷണം എത്തിച്ച ഹോട്ടൽ പൂട്ടിച്ചു. കോമ്പാറ ജംഗ്ഷനിലെ വില്ലീസ് കിച്ചൺ എന്ന ഹോട്ടലാണ് അടപ്പിച്ചത്. പൊലീസും ഭക്ഷ്യ സുരക്ഷാ വകുപ്പും നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി.

കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു എന്ന പരാതിക്ക് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ഹോട്ടലിൽ പരിശോധന നടത്തിയത്. താല്ക്കാലിക നടപടിയാണെന്നും തുടർനടപടികൾ വൈകാതെ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്നലെയാണ് കോഴിക്കോട് കട്ടിപ്പാറ കാരുണ്യതീരം സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർഥികളും സ്റ്റാഫുമടങ്ങുന്ന 72 പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്. വിനോദയാത്രയ്ക്ക് കൊച്ചിയിലെത്തിയ ഇവർക്ക് ബോട്ട് യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധയേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

Similar Posts