< Back
Kerala
കടലയിൽ ചെള്ള്; ചാലക്കുടി സപ്ലൈകോ സ്റ്റോറിന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നോട്ടീസ്
Kerala

കടലയിൽ ചെള്ള്; ചാലക്കുടി സപ്ലൈകോ സ്റ്റോറിന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നോട്ടീസ്

Web Desk
|
14 March 2024 5:53 PM IST

സപ്ലൈകോ പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തൽ.

തൃശൂർ: ചാലക്കുടി സപ്ലൈകോയിൽ നിന്ന് വാങ്ങിയ കടലയിൽ ചെള്ള്. സപ്ലൈകോ മാവേലി സ്റ്റോറിന് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നൽകി. സംഭവത്തെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സപ്ലൈകോ പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തൽ. മേലൂർ സ്വദേശി റോയ് പോൾ വാങ്ങിയ കടലയിലാണ് ചെള്ളും പൊടിയും കണ്ടെത്തിയത്.

Similar Posts