< Back
Kerala

Kerala
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭക്ഷ്യമാലിന്യം കുമിഞ്ഞു കൂടുന്നു
22 Dec 2021 7:17 AM IST
ഓരോ ദിവസവും 1500 കിലോ മുതല്‍ 2000 കിലോ വരെ ഭക്ഷണമാണ് രോഗികളും കൂട്ടിരിപ്പുകാരും ഉപേക്ഷിക്കുന്നത്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഭക്ഷ്യ മാലിന്യം കുമിഞ്ഞു കൂടുന്നു. ദിവസവും രണ്ടായിരം കിലോയോളം ഭക്ഷ്യമാലിന്യമാണ് സംസ്കരിക്കേണ്ടി വരുന്നത്. സന്നദ്ധ സംഘടനകൾ നല്‍കുന്ന ഭക്ഷണപ്പൊതികളുടെ അവശിഷ്ടങ്ങൾ സംസ്കരിക്കാനാവാതെ കെട്ടിക്കിടക്കുകയാണ്. അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് അധികൃതർ കലക്ടര്‍ക്ക് കത്ത് നല്‍കി. ഓരോ ദിവസവും 1500 കിലോ മുതല്‍ 2000 കിലോ വരെ ഭക്ഷണമാണ് രോഗികളും കൂട്ടിരിപ്പുകാരും ഉപേക്ഷിക്കുന്നത്. നിലവിലെ സംവിധാനത്തില്‍ ഇത്രയും മാലിന്യം സംസ്കരിക്കാന്‍ ദിവസങ്ങളെടുക്കും.
മാലിന്യ സംസ്കരണത്തിന് കൂടുതല്‍ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് അധികൃതര്‍ കലക്ടര്‍ക്കും എം.എല്‍.എക്കും കത്ത് നല്‍കി. മാലിന്യ സംസ്കരണത്തിന് സ്ഥലം വിട്ടു കൊടുത്താല്‍ പദ്ധതികള്‍ ആലോചിക്കാമെന്നാണ് കോര്‍പ്പറേഷന്‍റെ നിലപാട്.