< Back
Kerala

Kerala
നെയ്യാറ്റിൻകരയിൽ പുൽക്കൂട് പ്രദർശനത്തിനിടെ നടപ്പാലം തകർന്ന് അപകടം; 15 പേർക്ക് പരിക്ക്
|25 Dec 2023 10:00 PM IST
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം: ര കാഞ്ഞിരംകുളത്ത് താൽകാലിക നടപ്പാലം തകർന്നു വീണ് അപകടം. 15 പേർക്ക് പരിക്കേറ്റു. ബൈപാസിൽ നടക്കുന്ന ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള പുൽക്കൂട് പ്രദർശനത്തിനിടെയായിരുന്നു അപകടം.
തിരുപുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുറുത്തിവിള ബൈപാസ് ജങ്ഷനിൽ നടത്തിയ ക്രിസ്മസ് പുൽക്കൂട് മത്സരത്തിന്റെ ഭാഗമായി നിർമിച്ചതായിരുന്നു തടികൊണ്ടുള്ള പാലം.
പ്രദർശനത്തിന്റെ ഭാഗമായി ടിക്കറ്റ് വച്ച് ഈ പാലത്തിൽ ആളുകളെ കയറ്റിയിരുന്നു. എന്നാൽ അനുവദിച്ചതിലേറെ ആളുകൾ കയറിയതാണ് അപകട കാരണം.
സജു (47), എബിൻ (12), സ്റ്റെൻസി (32) എന്നിവരക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഇതിൽ സജുവിന്റെ ഇരു കാലുകളും ഒടിഞ്ഞിട്ടുണ്ട്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.