< Back
Kerala

Kerala
18 വര്‍ഷമായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തീരുമാനിക്കാത്ത ആരും നേതൃത്വത്തിലേക്ക് വന്നിട്ടില്ല; രാജ്മോഹന്‍ ഉണ്ണിത്താന്‍
|30 Aug 2021 12:06 PM IST
ഇരുവരും തീരുമാനിച്ചിരുന്ന മേഖലയിലേക്ക് വേറെ ആളുകൾ വന്നപ്പോഴുള്ള അസഹിഷ്ണുതയാണ് ഇപ്പോൾ കാണുന്നത്
ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. കഴിഞ്ഞ 18 വർഷം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിക്കാത്ത ആരും നേതൃത്വത്തിലേക്ക് വന്നിട്ടില്ല.
ഇരുവരും തീരുമാനിച്ചിരുന്ന മേഖലയിലേക്ക് വേറെ ആളുകൾ വന്നപ്പോഴുള്ള അസഹിഷ്ണുതയാണ് ഇപ്പോൾ കാണുന്നത്. എ.കെ. ആന്‍റണി കാണിച്ച മാന്യത ഇരുവരും കാണിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.