< Back
Kerala

Kerala
'ഇവിടെ ടോയ്ലറ്റ് ഇല്ല, അവസാനം പറമ്പിൽ കാര്യം സാധിച്ചു': മട്ടാഞ്ചേരിയിൽ പൊതു ശൗചാലയങ്ങൾ ഇല്ലെന്ന പരാതിയുമായി വിദേശ സഞ്ചാരി
|15 Feb 2026 5:05 PM IST
ജർമനിയിൽ നിന്ന് 35 പേരടങ്ങുന്ന സംഘത്തോടൊപ്പം മട്ടാഞ്ചേരിയിൽ എത്തിയതാണ് ക്രിസ്റ്റോ
കൊച്ചി: ജർമനിയിൽ നിന്ന് 35 പേരടങ്ങുന്ന സംഘത്തോടൊപ്പം കൊച്ചി മട്ടാഞ്ചേരിയിൽ എത്തിയതാണ് ക്രിസ്റ്റോ. എന്നാൽ പൊതു ടോയിലറ്റുകൾ ഇല്ലാത്ത മട്ടാഞ്ചേരിയാണ് ഇവർക്ക് കാണേണ്ടിവന്നത്.
അവസാനം റോഡ് സൈഡിലുള്ള ഒരു ഗ്രൗണ്ടിൽ തന്നെ സ്ത്രീകൾ ഉൾപ്പെട്ട സംഘത്തിന് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കേണ്ടി വന്നു. നാട്ടുകാരിൽ ചിലർ എടുത്ത വീഡിയോയിലൂടെയാണ് മട്ടാഞ്ചേരിയിൽ ടോയിലറ്റ് സൗകര്യത്തിനായി ക്രിസ്റ്റോ ആവശ്യപ്പെടുന്നത്. പുരുഷൻമാർക്ക് ഇത് വലിയ പ്രശ്നമല്ലെങ്കിലും സ്ത്രീകൾക്ക് അങ്ങനെയല്ലെന്നും ഇത് മോശമാണെന്നും അദ്ദേഹം പറയുന്നു.