< Back
Kerala
കരിപ്പൂരിൽ വിദേശ വനിതക്ക് പീഡനം
Kerala

കരിപ്പൂരിൽ വിദേശ വനിതക്ക് പീഡനം

Web Desk
|
26 Dec 2022 11:31 AM IST

സൗത്ത് കൊറിയ സ്വദേശിനിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കോഴിക്കോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

മലപ്പുറം: കരിപ്പൂരിൽ വിദേശ വനിത പീഡനത്തിനിരയായതായി പരാതി. സൗത്ത് കൊറിയ സ്വദേശിനിയാണ് പീഡനത്തിനിരയായത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കോഴിക്കോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഈ മാസം അഞ്ച് മുതൽ ഇവർ കോഴിക്കോടുണ്ട്. കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് മടങ്ങാനായി കരിപ്പൂരിലെത്തിയത്. എന്നാൽ മതിയായ രേഖകളില്ലാത്തതിനാൽ ഇവരെ കസ്റ്റഡിയിലെടുത്ത് കേഴിക്കോട് സിറ്റി പൊലീസിന് കൈമാറുകയായിരുന്നു.

പിന്നീട് വനിതാ സെല്ലിലേക്ക് മാറ്റി. അവിടെ വെച്ച് മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇതിനിടെയാണ് താൻ ലൈംഗീക പീഡനത്തിനിരയായതായി ഇവർ ഡോക്ടറോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ടൗൺ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

Similar Posts