< Back
Kerala

Kerala
ട്രെയിനിൽ വിദേശ വനിതക്ക് നേരെ ലൈംഗികാതിക്രമം; പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ
|25 Jun 2024 5:30 PM IST
പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു
കോട്ടയം: ട്രെയിനിൽ വിദേശ വനിതക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ. മധ്യപ്രദേശ് ബിൻന്ദ് സ്വദേശിയായ ഇന്ദ്രപാൽ സിങാണ് പിടിയിലായത്. കോട്ടയം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
പുനൈ - കന്യാകുമാരി എക്സ്പ്രസിൽ ഇന്നലെ വൈകീട്ടാണ് സംഭവം. എസി കോച്ചിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത ജർമൻ വനിതയ്ക്ക് നേരെ പ്രതി ലൈഗീകാതിക്രമം നടത്തുകയായിരുന്നു. ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നിട് അതിജീവിത മൊഴി രേഖപ്പടുത്തിയ ശേഷം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സ്ത്രീകൾക്ക് എതിരായ അതിക്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
കോട്ടയം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ റെയിൽവേ ആഭ്യന്തര അന്വേഷണവും നടത്തുന്നുണ്ട്.