< Back
Kerala

Kerala
വിദേശ വനിതാ ഫുട്‌ബോൾ താരങ്ങളെ ആക്രമിച്ചു; കോഴിക്കോട് കോർപ്പറേഷൻ ജീവനക്കാരൻ അറസ്റ്റിൽ
|26 Oct 2022 9:46 AM IST
കുതിരവട്ടം സ്വദേശി അരുൺകുമാർ ആണ് അറസ്റ്റിലായത്
കോഴിക്കോട്: ഗോകുലം വനിതാ ഫുട്ബാൾ ടീമിലെ വിദേശ താരങ്ങളെ അക്രമിച്ച കോഴിക്കോട് കോർപറേഷൻ ജീവനക്കാരൻ അറസ്റ്റിൽ. കുതിരവട്ടം സ്വദേശി അരുൺകുമാർ ആണ് അറസ്റ്റിലായത്. ഇന്നലെയാണ് ഇയാൾ ബിയർ കുപ്പി കൊണ്ട് താരങ്ങളെ ആക്രമിച്ചത്.
പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗോകുലം വനിതാ ഫുട്ബാൾ ടീമിലെ താരങ്ങൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഘാന, കെനിയ തരങ്ങൾക് നേരെ ആണ് ആക്രമണമുണ്ടായത്. കോർപറേഷൻ സ്റ്റേഡിയത്തിന് പുറത്ത് നിൽക്കുമ്പോഴാണ് താരങ്ങളെ ആക്രമിച്ചത്. രണ്ട് താരങ്ങളുടെ കാലിനാണ് പരിക്കേറ്റിട്ടുള്ളത്.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് അരുൺകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.