< Back
Kerala

Kerala
പെരിങ്ങമല ഫോറസ്റ്റ് സെക്ഷനിൽ കാട്ടുതീ പടരുന്നു
|2 March 2022 12:00 PM IST
5 ഏക്കറോളം അടിക്കാട് കത്തി നശിച്ചു
പാലോട് പെരിങ്ങമല ഫോറസ്റ്റ് സെക്ഷനിൽ മങ്കയം വെങ്കിട്ട മൂട് ഭാഗത്ത് കാട്ടുതീ പടരുന്നു. ഇന്നലെ ഉച്ചയോടെ പിടിച്ച തീ ഇതു വരെയും അണഞ്ഞില്ല. ഇപ്പോൾ വനത്തിനകത്താണ് തീ പടരുന്നത്. ഒരു ഭാഗത്ത് ഉച്ചയ്ക്ക് പിടിച്ച സ്ഥലം വാച്ചർമാർ അണച്ചെങ്കിലും രാത്രിയോടെ മറ്റൊരു ഭാഗത്ത് തീ പിടിച്ചു. വനത്തിൽ നല്ല കാറ്റ് ഉള്ളതിനാലാണ് തീപടരുന്നത്.
അടിക്കാട് 5 ഏക്കറോളം കത്തി നശിച്ചു. പാലോട് റെയ്ഞ്ചിലെ വാച്ചർമാരും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ഫയര്‍ ഫോഴ്സ് തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തിരുവനന്തപുരം ഡി.എഫ്.ഒ സംഭവസ്ഥലത്തെത്തി.