< Back
Kerala

Kerala
പാലക്കാട്ട് കടുവാ സെൻസസിനിടെ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു
|6 Dec 2025 3:25 PM IST
പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ് കാളിമുത്തുവിനെയാണ് മരിച്ചത്
പാലക്കാട്: പാലക്കാട്ട് കടുവ സെൻസസിനിടെ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.
പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ് കാളിമുത്തുവിനെയാണ് മരിച്ചത്. സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു.
കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തിയത്. കാട്ടാന അക്രമമെന്നാണ് നിഗമനം.