< Back
Kerala
Forest minister about Wayanad protest
Kerala

'വയനാട്ടിലെ അക്രമസമരം സ്വാഭാവിക പ്രതിഷേധമല്ല'; പ്രശ്‌നം വഴിതിരിച്ചുവിടരുതെന്ന് വനംമന്ത്രി

Web Desk
|
17 Feb 2024 3:27 PM IST

അക്രമത്തിലേക്ക് നീങ്ങാതിരിക്കാൻ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പുലർത്തണമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

വയനാട്: കാട്ടാന ആക്രമണത്തിനെതിരായ വയനാട്ടിലെ സമരം സ്വാഭാവിക പ്രതിഷേധമല്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. അക്രമാസക്തമായ സമരം സ്വാഭാവിക പ്രതിഷേധമല്ല. ഹർത്താലിന് എല്ലാവരും ആഹ്വാനം ചെയ്തിട്ടുണ്ട്. ഒറ്റക്കെട്ടായ സമരത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ല. അക്രമത്തിലേക്ക് നീങ്ങാതിരിക്കാൻ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.

കൊല്ലപ്പെട്ട വാച്ചർ പോളിന്റെ മൃതദേഹം ആംബലൻസിൽനിന്ന് ഇറക്കാൻ അനുവദിക്കാതെ ഇപ്പോഴും നാട്ടുകാരുടെ പ്രതിഷേധം തുടരുകരാണ്. പഞ്ചായത്ത് ഓഫീസിൽ നടത്തിയ ചർച്ചയിൽ പോളിന്റെ കുടുംബത്തെ പങ്കെടുപ്പിച്ചില്ലെന്നാരോപിച്ചാണ് പ്രതിഷേധം. സർക്കാർ പ്രഖ്യാപിച്ച ആനൂകൂല്യങ്ങളൊന്നും കുടുംബത്തെ അറിയിച്ചിട്ടില്ല. കുടുംബത്തെ രേഖാമൂലം വിവരമറിയിക്കാതെ മൃതദേഹം പുറത്തിറക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Similar Posts