< Back
Kerala
കാട്ടാനയുടെ മുന്നിലകപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ പുഴയിൽ ചാടി; ഒരാളെ കാണാനില്ല
Kerala

കാട്ടാനയുടെ മുന്നിലകപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ പുഴയിൽ ചാടി; ഒരാളെ കാണാനില്ല

Web Desk
|
3 Nov 2024 9:41 PM IST

കബനി പുഴയിൽ ചാടിയ ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു

കർണാടക: കർണാടക ബന്ദിപ്പൂരിൽ കാട്ടാനയുടെ മുന്നിലകപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ പുഴയിൽ ചാടി, ഒരാളെ കാണാതായി. ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽപെട്ട ഗുണ്ടറ റേഞ്ചിലെ ഐ.ബി സെക്ഷൻ വാച്ചർ ശശാങ്കനെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന വാച്ചർ രാജുവിനെ രക്ഷപ്പെടുത്തി.

കേരള അതിർത്തിയായ കൊളവള്ളിയിൽ വെച്ച് ശനിയാഴ്ച വൈകീട്ടോടെയാണ് ഇരുവർക്കും നേരെ കാട്ടാന പാഞ്ഞടുത്തത്. ഭയന്ന് കബനി പുഴയിൽ ചാടിയ ഇരുവരും പുഴയുടെ ആഴമേറിയ ഭാഗത്ത് മുങ്ങുകയായിരുന്നു.

Similar Posts