< Back
Kerala

Kerala
തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ് ജേക്കബ് തൂങ്കുഴി അന്തരിച്ചു
|17 Sept 2025 4:14 PM IST
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു
തൃശൂർ: തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 2.50നായിരുന്നു അന്ത്യം.
തൃശൂർ അതിരൂപത ആർച്ച് ബിഷപ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശ്ശേരി രൂപതാ ബിഷപ് എന്നീ സ്ഥാനങ്ങളിൽ സ്തുത്യർഹ സേവനമനുഷ്ഠിച്ച മാർ ജേക്കബ് തൂങ്കുഴി 2007 ജനുവരി മുതൽ കാച്ചേരിയിലെ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.