< Back
Kerala
ലൈംഗികാധിക്ഷേപ പരാതി; ചവറ കുടുംബ കോടതി മുന്‍ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍
Kerala

ലൈംഗികാധിക്ഷേപ പരാതി; ചവറ കുടുംബ കോടതി മുന്‍ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍

Web Desk
|
26 Aug 2025 9:43 PM IST

വി.ഉദയകുമാറിനെയാണ് ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തതത്

കൊച്ചി: ഗുരുതര പെരുമാറ്റദൂഷ്യ പരാതിയെ തുടര്‍ന്ന് ചവറ മുന്‍ കുടുംബ കോടതി ജഡ്ജിക്ക് സസ്‌പെന്‍ഷന്‍. വി.ഉദയകുമാറിനെ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു. പരാതികളുടെയും, കൊല്ലം ജില്ല ജഡ്ജിയുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി.

പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് നടപടി. പരാതിക്ക് പിന്നാലെ ഉദയകുമാറിനെ എംഎസിടി കോടതിയിലേക്ക് മാറ്റിയിരുന്നു. വിവാഹമോചന കേസില്‍ ഹാജരാകാനെത്തിയപ്പോൾ ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ജഡ്ജി വി. ഉദയകുമാറിനെതിരെ യുവതിയുടെ പരാതി.

പരാതിയെ തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പരാതിക്ക് പിന്നാലെ ജഡ്ജിയെ സ്ഥലം മാറ്റിയിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് തന്‍റെ ചേമ്പറിൽ എത്തിയ വനിതാ കക്ഷിയോട് ജഡ്ജി അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയർന്നത്. തുടർന്ന് യുവതി ജില്ലാ ജഡ്ജിക്ക് നൽകിയ പരാതി പിന്നീട് ഹൈക്കോടതിക്ക് കൈമാറുകയായിരുന്നു. പിന്നാലെ 20-ാം തീയതി ജഡ്ജിയെ സ്ഥലം മാറ്റി. പരാതിയിൽ ഹൈക്കോടതി അന്വേഷണം തുടരുകയാണ്.

Similar Posts