< Back
Kerala
സിപിഎമ്മിനെ വെട്ടിലാക്കി സ്മിത സുന്ദരേശന്റെ ബിജെപി സ്ഥാനാർഥിത്വം
Kerala

സിപിഎമ്മിനെ വെട്ടിലാക്കി സ്മിത സുന്ദരേശന്റെ ബിജെപി സ്ഥാനാർഥിത്വം

അഹമ്മദലി ശര്‍ഷാദ്
|
23 March 2026 12:44 PM IST

സ്മിതയുടെ സ്ഥാനാർഥിത്വം വലിയ വെല്ലുവിളിയാകില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി വി.ജോയ് പറഞ്ഞു

തിരുവനന്തപുരം: സിപിഎമ്മിനെ വെട്ടിലാക്കി സ്മിത സുന്ദരേശന്റെ ബിജെപി സ്ഥാനാർഥിത്വം. ഇന്നലെയാണ് സിപിഎം ഏരിയാ കമ്മിറ്റി അംഗമായിരുന്ന സ്മിത ബിജെപി അംഗത്വം സ്വീകരിച്ചത്. വർക്കല ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയാണ് സ്മിത. ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് സുന്ദരേശന്റെ മകളാണ് സ്മിത.

സ്മിതയുടെ സ്ഥാനാർഥിത്വം വലിയ വെല്ലുവിളിയാകില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി വി.ജോയ് പറഞ്ഞു. ആറ്റിങ്ങൽ മണ്ഡലത്തിലാണ് സ്മിത താമസിക്കുന്നത്. അവർക്ക് വർക്കല മണ്ഡലവുമായി വലിയ ബന്ധമൊന്നുമില്ല. കമ്മിറ്റിയിൽ ഉണ്ടായിരുന്നു എന്നത് ശരിയാണ്. സിപിഎം വോട്ടുകൾ നേടാൻ അവർക്ക് കഴിയുമെന്ന് കരുതുന്നില്ലെന്നും ജോയ് പറഞ്ഞു.

ഘടകകക്ഷിയായ ബിഡിജെഎസിന് നൽകിയിരുന്ന സീറ്റാണ് വർക്കല. സ്മിത സുന്ദരേശൻ വന്നതോടെ സീറ്റ് ബിജെപി ഏറ്റെടുത്തു. സ്മിത നേരത്തെ തന്നെ ബിജെപിയുമായി ചർച്ച നടത്തിയിരുന്നുവെന്നും പണം വാങ്ങിയാണ് പാർട്ടി മാറിയതെന്നുമാണ് സിപിഎം ആരോപിക്കുന്നത്.

Similar Posts