< Back
Kerala
ശബരിമല സ്വർണക്കൊള്ള : ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസു അറസ്റ്റിൽ
Kerala

ശബരിമല സ്വർണക്കൊള്ള : ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസു അറസ്റ്റിൽ

Web Desk
|
11 Nov 2025 4:49 PM IST

കട്ടിളപ്പാളി കേസിലാണ് അറസ്റ്റ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു അറസ്റ്റിലായി. എൻ.വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മൂന്നാം പ്രതി സ്ഥാനത്താണ് വാസുവിന്റെ പേരുള്ളത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് വാസുവിന്റെ പങ്ക് വ്യക്തമാക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ്‌ എൻ വാസുവിനെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി. റാന്നി കോടതിയിൽ മജിസ്ട്രെറ്റ് അവധി ആയതിനാലാണ് പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയത്. വാസുവിന്റെ പങ്കു വ്യക്തമാകുന്ന കൃത്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സുധീഷിന്റെ മൊഴിയും വാസുവിനെതിരായി

അതേസമയം, സ്വര്‍ണക്കൊള്ളയില്‍ തനിക്ക് പങ്കില്ലെന്നാണ് എന്‍.വാസു അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. തന്‍റെ അറിവോടെയല്ല സ്വര്‍ണം പൂശാനായി കൊണ്ടുപോയതെന്നും വാസു മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ ശുപാര്‍ശയിലാണ് എന്നാണ് മൊഴി. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻ വാസു സാവകാശം തേടിയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാണിച്ചാണ് നോട്ടീസിന് മറുപടി നൽകിയത്.

ഉണ്ണികൃഷ്ണൻ പോറ്റിയുമായി വ്യക്തിപരമായ ഒരു ബന്ധമില്ലെന്നും സ്വർണ പാളി കൊണ്ട് പോകുന്നത് തന്റെ കാലയളവിൽ അല്ലെന്നും നേരത്തെ വാസു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.സ്വർണ പാളി കൊണ്ട് പോകുന്നത് തന്റെ കാലയളവിൽ അല്ലെന്നും അതുകൊണ്ടാണ് വിഷയത്തിൽ അഭിപ്രായം പറയാതിരുന്നതെന്നും എൻ.വാസു പറഞ്ഞു. സ്പോൺസർ എന്ന നിലയിലാണ് പോറ്റിയെ പരിചയമുള്ളത്. നിരവധി സ്പോൺസർമാർ ശബരിമലയിൽ ഉണ്ടാകാറുണ്ട്.അവരെ പറ്റി കൂടുതൽ അന്വേഷണം നടത്തൽ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Similar Posts