< Back
Kerala
ശബരിമല സ്വർണക്കൊള്ള: മുൻ‌കൂർ ജാമ്യം തേടി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രിം കോടതിയിൽ
Kerala

ശബരിമല സ്വർണക്കൊള്ള: മുൻ‌കൂർ ജാമ്യം തേടി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രിം കോടതിയിൽ

Web Desk
|
16 Dec 2025 10:17 PM IST

ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം വേണമെന്നാണ് ആവശ്യം

ന്യൂഡൽഹി: ശബരിമല സ്വ‍‍‍‌‍ർണക്കൊള്ളക്കേസിൽ ദേവസ്വം മുൻ സെക്രട്ടറി എസ്. ജയശ്രീ മുൻകൂർ ജാമ്യം തേടി സുപ്രിം കോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം വേണമെന്നാണ് ആവശ്യം. ഹൈക്കോടതി മുൻകൂർ ജാമ്യം നേരത്തെ തള്ളിയിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിലെ നാലാം പ്രതിയാണ് ജയശ്രീ.

ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയായ ജയശ്രീ മിനുട്സിൽ തിരുത്തൽ നടത്തിയെന്നതാണ് കണ്ടെത്തൽ. ചെമ്പ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടണമെന്നായിരുന്നു ഇവർ മാറ്റം വരുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജയശ്രീയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറെടുക്കുന്നതിനിടയിലാണ് മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

Similar Posts