< Back
Kerala

Photo|MediaOne News
Kerala
ആർഎസ്എസിന് മതവും ജാതിയുമില്ല; പൂർണമായും ഗണവേഷം ധരിച്ച് പഥസഞ്ചലന വേദിയിലെത്തി മുൻ ഡിജിപി ജേക്കബ് തോമസ്
|1 Oct 2025 10:01 PM IST
2021 മുതൽ ബിജെപി അംഗമായ ജേക്കബ് ഭാരതത്തോട് ചേർന്നു നിൽക്കാനാണ് ആർഎസ്എസിൽ സജീവമാകുന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു
കൊച്ചി: ആർഎസ്എസിന് മതവും ജാതിയുമില്ലെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. വിജയദശമി മഹോത്സവത്തോട് അനുബന്ധിച്ച് കൊച്ചി പള്ളിക്കരയിൽ ആർഎസ്എസ് പഥസഞ്ചലനത്തിൽ ഗണവേഷം ധരിച്ചാണ് ജേക്കബ് തോമസ് എത്തിയത്. പരിപാടി ഉദ്ഘാടനം ചെയ്യാനാണ് മുൻ ഡിജിപി എത്തിയത്.
കാലോചിതമായ ശക്തികൊണ്ടുള്ള രാഷ്ട്ര നിർമാണമാണ് ആർഎസ്എസ് ലക്ഷ്യമെന്നും കായിക ശക്തിയും ബൗദ്ധിക ശക്തിയും മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ അതിന്റെ ഭാഗമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. 2021 മുതൽ ബിജെപി അംഗമായ ജേക്കബ് ഭാരതത്തോട് ചേർന്നു നിൽക്കാനാണ് ആർഎസ്എസിൽ സജീവമാകുന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.