< Back
Kerala
കടുത്ത അവഗണന; ബിജെപി വയനാട് ജില്ലാ മുന്‍ പ്രസിഡന്റ് പാർട്ടിവിട്ടു
Kerala

'കടുത്ത അവഗണന'; ബിജെപി വയനാട് ജില്ലാ മുന്‍ പ്രസിഡന്റ് പാർട്ടിവിട്ടു

Web Desk
|
26 Nov 2024 5:12 PM IST

രണ്ടര വർഷം ബിജെപി വയനാട് ജില്ലാ പ്രസിഡന്റായിരുന്നു കെ.പി മധു

വയനാട്: വയനാട്ടിലെ ബിജെപിയിലും കൊഴിഞ്ഞുപോക്ക്. ബിജെപി വയനാട് ജില്ലാ മുൻ പ്രസിഡന്റ് കെ.പി മധു പാർട്ടിവിട്ടു. പാർട്ടി നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് കെ.പി മധു പറഞ്ഞു. തൽക്കാലം ഒരു പാർട്ടിയിലേക്കുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. രണ്ടര വർഷം ബിജെപി വയനാട് ജില്ലാ പ്രസിഡന്റായിരുന്നു കെ.പി മധു.

വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനെതിരെ വിവാദ പരാമർശം നടത്തിയതിനെ തുടർന്ന് ഫെബ്രുവരിയിൽ കെ.പി മധുവിനെതിരെ അച്ചടക്ക നടപടിയുണ്ടായിരുന്നു. പുൽപ്പള്ളിയിൽ നടന്ന പ്രതിഷേധത്തിലെ അക്രമത്തിന് പിന്നിൽ ളോഹയിട്ട ചിലരാണെന്നായിരുന്നു കെ.പി മധുവിന്റെ പരാമർശം. ഇതിനുപിന്നാലെയാണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്.

Similar Posts