< Back
Kerala
കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്റ് യു രാജീവൻ അന്തരിച്ചു
Kerala

കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്റ് യു രാജീവൻ അന്തരിച്ചു

Web Desk
|
25 March 2022 8:45 AM IST

മൃതദേഹം രാവിലെ ഒമ്പതിന് കോഴിക്കോട് ഡിസിസി ഓഫീസിൽ പൊതു ദർശനത്തിന് വയ്ക്കും

കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്റ് യു രാജീവൻ മാസ്റ്റർ (67) അന്തരിച്ചു. അർബുധ ബാധിതനായി ചികിത്സയിലിരിക്കെ പുലർച്ചെ 4 മണിക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവൻ പുളിയഞ്ചേരി സൗത്ത് എൽപി സ്‌കൂളിൽ അധ്യാപകനായിരിക്കെ സ്വയംവിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാവുകയായിരുന്നു.

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന നിർവാഹക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, യുഡിഎഫ് കൊയിലാണ്ടി നിയോജക മണ്ഡലം കൺവീനർ, കെപിസിസി നിർവാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജിലാ സഹകരണ ബാങ്ക് എന്നിവയുടെ ഡയരക്റ്റർ, പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ചെയർമാൻ, കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം രാവിലെ ഒമ്പതിന് കോഴിക്കോട് ഡിസിസി ഓഫീസിൽ പൊതു ദർശനത്തിന് വയ്ക്കും. ഉച്ചയോടുകൂടെ കൊയിലാണ്ടിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും

Similar Posts