< Back
Kerala

Kerala
റബറിന് 300 രൂപയാക്കിയാല്‍ എംപിയെ തരാമെന്ന് പറഞ്ഞ ബിഷപ്പ് ഇപ്പോൾ നാവടക്കിയിരിക്കുകയാണ്: എം.എം മണി
|13 July 2023 9:03 PM IST
''മണിപ്പൂരിൽ ആളുകളെ കൊന്നുകൊണ്ട് ഇരിക്കുകയാണ്. ബിഷപ്പുമാരെയും തട്ടും...''
നെടുങ്കണ്ടം: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ പരോക്ഷ വിമർശനവുമായി മുൻ മന്ത്രി എം.എം മണി. റബറിന് 300 രൂപയാക്കിയാൽ ബി.ജെ.പി.ക്ക് എം പിയെ ഉണ്ടാക്കികൊടുക്കാമെന്ന് ഒരു കത്തോലിക്ക ബിഷപ്പ് പറഞ്ഞു.
'പുള്ളിയുടെ പോക്കറ്റിലല്ലേ എം.പി ഇരിക്കുന്നത്. മണിപ്പൂരിൽ ആളുകളെ കൊന്നുകൊണ്ട് ഇരിക്കുകയാണ്. ബിഷപ്പുമാരെയും തട്ടും. 300 രൂപയ്ക്ക് എംപിയെ തരാമെന്ന് പറഞ്ഞ ബിഷപ്പ് ഇപ്പോൾ നാവടക്കിയെന്നും എം.എം.മണി പറഞ്ഞു. നെടുങ്കണ്ടത്ത് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.