< Back
Kerala
മുൻ മന്ത്രി എം.പി. ഗോവിന്ദൻ നായർ അന്തരിച്ചു
Kerala

മുൻ മന്ത്രി എം.പി. ഗോവിന്ദൻ നായർ അന്തരിച്ചു

Web Desk
|
13 April 2022 10:22 AM IST

മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും, ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു

കോട്ടയം: മുൻ മന്ത്രി കോട്ടയം ഈരയിൽക്കടവ് സുധർമ്മയിൽ എം.പി. ഗോവിന്ദൻ നായർ (94) അന്തരിച്ചു. കേരളത്തിലെ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും, ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരുകയായിരുന്നു.

അഡ്വക്കേറ്റ്, കോൺഗ്രസ് പ്രവർത്തകൻ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, കേരളാ ബാർ അസോസിയേഷനംഗം, അർബൻ ബാങ്ക് അസോസിയേഷനംഗം, എൻ.എസ്.എസ്. പ്രതിനിധിസഭാംഗം, ശങ്കർ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


Similar Posts