< Back
Kerala
Kerala
സേവ് ആർഎസ്പിയുമായി ഇല്ലിക്കല്‍ അഗസ്തി; എൽഡിഎഫിനൊപ്പം പ്രവർത്തിക്കും
|2 Feb 2026 9:02 AM IST
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.കെ ശൈലജയ്‌ക്കെതിരെ മട്ടന്നൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു
കാസര്‍കോട്: സേവ് ആർഎസ്പി രൂപീകരിച്ച് എൽഡിഎഫിനൊപ്പം പ്രവർത്തിക്കുമെന്ന് മുന്‍ ആര്‍എസ്പി നേതാവ് ഇല്ലിക്കല്‍ അഗസ്തി. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടന വേദിയില്‍ വച്ച് മുഖ്യമന്ത്രി അഗസ്തിയെ സ്വീകരിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.കെ ശൈലജയ്‌ക്കെതിരെ മട്ടന്നൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അടുത്തിടെയാണ് ഇല്ലിക്കല്‍ ആഗസ്തിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ആർഎസ്പിയിൽ നടക്കുന്ന ഏകാധിപത്യത്തിനെതിരെ പ്രധികരിച്ചതിനാണ് തന്നെ ആർഎസ്പി പുറത്താക്കിയതെന്ന് ഇല്ലിക്കല്‍ അഗസ്തി.