< Back
Kerala

Kerala
തന്റെ കാലത്ത് ഡാൻസാഫ് വഴിവിട്ട പ്രവർത്തനം നടത്തിയിട്ടില്ല: മലപ്പുറം മുൻ എസ്പി ശശിധരൻ
|17 Sept 2024 12:57 PM IST
മജിസ്ട്രേറ്റ് താഹയെ തീവ്രവാദിയാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും മുൻ എസ്പി പറഞ്ഞു.
മലപ്പുറം: തന്റെ കാലത്ത് ഡാൻസാഫ് വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്ന് സ്ഥലം മാറി പോകുന്ന മലപ്പുറം എസ്പി ശശിധരൻ. പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്തെ ജനങ്ങൾ നല്ല രീതിയിൽ തന്നോട് സഹകരിച്ചിട്ടുണ്ട്. പൊലീസിൽ മാറ്റങ്ങളുണ്ടാകും. പുതുതായി വന്ന ഓഫീസർ മികച്ച ഉദ്യോഗസ്ഥനാണ്. അദ്ദേഹം കേസുകൾ മുന്നോട്ട് കൊണ്ടുപോകുമെന്നും മുൻ എസ്പി പറഞ്ഞു.
മജിസ്‌ട്രേറ്റ് താഹയെ താൻ തീവ്രവാദിയാക്കാൻ ശ്രമിച്ചെന്ന ആരോപണം അദ്ദേഹം തള്ളി. അതിൽ കൂടുതൽ പ്രതികരിക്കാനില്ല. ഒരാളുടെ ജാതിയോ മതമോ നോക്കി പ്രവർത്തിക്കാറില്ല. ഹൈക്കോടതിയിൽ അദ്ദേഹത്തിന്റെ ബെഞ്ചിൽനിന്ന് ഉണ്ടായ ഒരു കാര്യത്തിൽ താൻ പരാതി കൊടുക്കുകയാണ് ചെയ്തത്. അത് ഹൈക്കോടതി അന്വേഷിക്കേണ്ട കാര്യമാണെന്നും ശശിധരൻ പറഞ്ഞു.