< Back
Kerala
മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച പൂർവവിദ്യാർഥി അറസ്റ്റിൽ
Kerala

അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച പൂർവ വിദ്യാർഥി അറസ്റ്റിൽ

Web Desk
|
20 Sept 2023 9:57 AM IST

മലപ്പുറം കോട്ടപ്പടി ചെറാട്ട്കുഴി മഞ്ചേരി തൊടിയിൽ ബിനോയ് ആണ് പിടിയിലായത്

മലപ്പുറം: അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പൂർവ വിദ്യാർഥി അറസ്റ്റിൽ. മലപ്പുറം കോട്ടപ്പടി ചെറാട്ട്കുഴി മഞ്ചേരി തൊടിയിൽ ബിനോയ് (26) ആണ് മലപ്പുറം സൈബർ പൊലീസിന്റെ പിടിയിലായത്. മലപ്പുറത്തെ സ്‌കൂളിലെ അധ്യാപികമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ അശ്ലീല ചിത്രങ്ങളുമായി കൂട്ടിചേർത്ത് പ്രതി രൂപമാറ്റം വരുത്തി പ്രചരിപ്പിച്ചുവെന്നതാണ് കേസ്.

ഈ സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥിയായിരുന്നു പിടിയിലായ ബിനോയ്. മലപ്പുറം അഡീഷനൽ എസ്പി പ്രദീപ് കുമാറിന് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. പ്രതിയെ ഇന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.

Similar Posts