< Back
Kerala

Kerala
പാലക്കാട്ട് വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം
|29 July 2025 8:39 PM IST
കിഴക്കഞ്ചേരി ജോമോന്‍റെ മകൻ ഏബൽ ആണ് മരിച്ചത്
പാലക്കാട്: പാലക്കാട്ട് വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. കിഴക്കഞ്ചേരി ജോമോന്‍റെ മകൻ ഏബൽ ആണ് മരിച്ചത്. തരിശുഭൂമിയിൽ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയിൽ പെട്ടാണ് കുട്ടി മരിച്ചത്.
കളിക്കുന്നതിനിടെ കുട്ടി വെള്ളക്കുഴിയിൽ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സമപ്രായക്കാരനായ മറ്റൊരു കുട്ടിയുടെ കരച്ചിൽകേട്ട് നടത്തിയ പരിശോധനയിലാണ് കുഴിയിൽ അകപ്പെട്ട കുട്ടിയെ കണ്ടത്.