< Back
Kerala
Four arrested for kidnapped 9th class girl in Pathanamthitta
Kerala

പത്തനംതിട്ടയിൽ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവും കൂട്ടാളികളും പിടിയിൽ

Web Desk
|
9 Dec 2023 11:27 AM IST

പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു.

പത്തനംതിട്ട: കൊടുമണ്ണിൽ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ സുഹൃത്തായ യുവാവും കൂട്ടാളികളും പിടിയിൽ. ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, അജി ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞദിവസം രാത്രിയാണ് വീട്ടിൽനിന്ന് 14കാരിയെ തട്ടിക്കൊണ്ടുപോയത്.പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. 14കാരിയുടെ അച്ഛൻ കാലിന് പരിക്കേറ്റ് കിടക്കുന്നതറിഞ്ഞ് ഇന്നലെ രാത്രി വീട്ടിലെത്തിയ പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.

പെൺകുട്ടിയുടെ കുടുംബം ഉടൻ തന്നെ കൊടുമൺ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് മറ്റ് സ്റ്റേഷനുകളിലും വിവരമറിയിക്കുകയും പരിശോധന നടത്തുകയും ചെയ്യുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

വാഹനം തകരാറിലായതിനെ തുടർന്ന് മറ്റൊരു വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ പൊലീസ് അവിടെയെത്തി നാലു പേരെയും പിടികൂടുകയായിരുന്നു.

Similar Posts