< Back
Kerala
കൈക്കൂലിക്കേസ്: പാലക്കാട്ട് നാല് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
Kerala

കൈക്കൂലിക്കേസ്: പാലക്കാട്ട് നാല് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

Web Desk
|
6 Jun 2022 8:03 AM IST

കടമ്പഴിപ്പുറം വില്ലേജ് ഓഫീസിലെ ഉല്ലാസ്, സുകുല, അമ്പലപ്പാറ വില്ലേജ് ഓഫീസിലെ പ്രസാദ് കുമാർ, റിട്ടയേഡ് വില്ലേജ് അസിസ്റ്റന്‍റ് സുകുമാരൻ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്

പാലക്കാട്: പാലക്കാട് കൈക്കൂലിക്കേസിൽ നാല് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. കടമ്പഴിപ്പുറം വില്ലേജ് ഓഫീസിലെ ഉല്ലാസ്, സുകുല, അമ്പലപ്പാറ വില്ലേജ് ഓഫീസിലെ പ്രസാദ് കുമാർ, റിട്ടയേഡ് വില്ലേജ് അസിസ്റ്റന്‍റ് സുകുമാരൻ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഭൂമി അളന്നു നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന തൃപ്പലമുണ്ട സ്വദേശി ഭഗീരഥന്‍റെ പരാതിയിലാണ് ഉദ്യോഗസ്ഥരെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

തൃപ്പലമുണ്ട പ്രദേശത്തെ 12 ഏക്കര്‍ അളന്നു നല്‍കുന്നതിനായി 50,000 രൂപ ഇവര്‍ കൈക്കൂലി വാങ്ങിയിരുന്നു. സ്ഥലം ഉടമയായ ഭഗീരഥന്‍റെ പരാതിയിലാണ് അറസ്റ്റ്. സ്ഥലം അളന്നതിനു ശേഷമാണ് ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയത്. ഈ പണം വീതിച്ചു തിരിച്ചുവരുന്ന വഴിക്കാണ് വിജിലന്‍സ് പിടികൂടിയാണ്. ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 10 മണിയോടെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഇവരെ ഹാജരാക്കും.



Similar Posts