< Back
Kerala
ambulance_driver
Kerala

തിരുവനന്തപുരത്ത് ആംബുലൻസ് ഡ്രൈവറെ കുത്തിപ്പരിക്കേൽപിച്ച കേസിൽ നാലുപേർ പിടിയിൽ

Web Desk
|
28 Oct 2024 2:25 PM IST

ഇന്നലെ രാത്രിയാണ് ചെറുകുന്നം സ്വദേശിയായ ആംബുലൻസ് ഡ്രൈവർ അജ്‌മലിന് കുത്തേറ്റത്

തിരുവനന്തപുരം: ആംബുലൻസ് ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ തിരുവനന്തപുരത്ത് നാലുപേർ പിടിയിൽ. നിതിൻ, ഷിനാസ്, സബീൽ, അശോകൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് ചെറുകുന്നം സ്വദേശിയായ ആംബുലൻസ് ഡ്രൈവർ അജ്‌മലിന് കുത്തേറ്റത്. അജ്‌മലിനൊപ്പം ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.

ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവാക്കളും ആംബുലൻസ് ഡ്രൈവറായ അജ്‌മലും തമ്മിൽ നടന്ന വാക്കുതർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതിന് പിന്നാലെ യുവാക്കൾ അജ്‌മലിനെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതികളെ സിസിടിവി കേന്ദ്രീകരിച്ച് വർക്കല പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

Similar Posts