< Back
Kerala

Kerala
കൊട്ടാരക്കരയില്‍ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു
|8 Nov 2021 1:36 PM IST
കൊലപാതക കാരണം വ്യക്തമല്ല.
കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. നീലേശ്വരം പൂജപ്പുര വീട്ടിൽ രാജേന്ദ്രൻ, ഭാര്യ അനിത, മക്കളായ ആദിത്യ രാജ്, അമൃത എന്നിവരാണ് മരിച്ചത്. കൊലപാതക കാരണം വ്യക്തമല്ല.
വീട് അടഞ്ഞുകിടക്കുന്നതുകണ്ട് അയല്‍വാസികള്‍ പോയി നോക്കിയപ്പോഴാണ് മരണ വിവരം അറിഞ്ഞത്. രാജേന്ദ്രനെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. അനിതയും രണ്ട് മക്കളും വെട്ടിക്കൊല്ലപ്പെട്ട നിലയിലായിരുന്നു.
രാജേന്ദ്രന്‍ ഓട്ടോ ഓടിച്ചാണ് ജീവിച്ചിരുന്നത്. മറ്റ് പ്രതിസന്ധികളൊന്നും ഇല്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.