< Back
Kerala
Three people were injured when an out-of-control car rammed into the church premises
Kerala

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു; അഞ്ച്‌പേർക്ക് പരിക്ക്

Web Desk
|
3 March 2024 7:23 PM IST

കാർ യാത്രികരായ അഞ്ച്‌ പേരെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച്‌പേർക്ക് പരിക്ക്. മണിമല കളപ്പുരക്കൽ തോമസ് (51), റാണി മോൾ (34) മിനി ( 54) ജുവാൻ മരിയ (5) , ഇവാൻ (6) എന്നിവർക്കാണ് പരിക്കേറ്റത്. ഒരു കുട്ടിയുടെ കൈക്കാണ് സ്വൽപ്പം ഗുരുതര പരിക്കുള്ളത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുംവഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടം. റോഡിൽവെച്ച് ആംബുലൻസ് തിരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. വൈകുന്നേരം അഞ്ചരയ്ക്കാണ് അപകടം..

കാർ യാത്രികരായ അഞ്ച്‌പേരെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഏറ്റവും പിന്നിലായിരുന്നു ആംബുലൻസ് സഞ്ചരിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വാഹനവും ഒപ്പം ഉണ്ടായിരുന്ന പൊലീസ് വാഹനങ്ങളും കടന്ന് പോയതിന് ശേഷമാണ് ആംബുലൻസ് പോയത്.



Similar Posts